India

യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു

ഹൈദരാബാദ്: യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി. കോള്‍ സെന്റര്‍ ജീവനക്കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സുനിത എന്ന 25കാരിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു കളയുകയായിരുന്നു. ഹൈദരാബാദിലാണ് സംഭവം.

സെക്കന്തരാബാദിലെ ബന്‍സിലാല്‍പേട്ട് സ്വദേശിയാണ് സുനിത. ഹൈദരാബാദിലെ മധാപൂരില്‍നിന്നാണ് യുവതിയുടെ വികൃതമായ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. രാവിലെ ജോലിക്കായി സുനിത വീട്ടില്‍നിന്നു പോയതായും പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button