NewsInternational

തൂത്തന്‍ഖാമന്റെ ശവക്കല്ലറയിൽ അവസാനവട്ട തിരച്ചിലിന് ആരംഭം: നിഗൂഢ രഹസ്യങ്ങള്‍ ഇത്തവണ വെളിപ്പെടും

തൂത്തന്‍ഖാമന്റെ ശവക്കല്ലറയിലെ രഹസ്യങ്ങള്‍ തേടിയുള്ള അവസാനവട്ട തിരച്ചിലിന് ആരംഭം. ഇറ്റാലിയന്‍ ഗവേഷകരാണ് അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഫറവോ തൂത്തന്‍ഖാമന്റെ ശവക്കല്ലറ പരിശോധിക്കുന്നത്. 200 മെഗാഹെട്‌സ് മുതല്‍ രണ്ട് ജിഗാഹെട്‌സ് വരെ ശേഷിയുള്ള റഡാറുകളാണ് വിശദ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വളരെക്കാലമായി ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

1922ല്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയ ബ്രിട്ടീഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറുടെ സംഘത്തിലുണ്ടായിരുന്നവർ പലരും ദുരൂഹമായി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിരുന്നു. എന്നാൽ തൂത്തന്‍ഖാമന്റെ ശവകുടീരം കണ്ടെത്താന്‍ നേതൃത്വം നല്‍കിയ ഹവാര്‍ഡ് കാര്‍ട്ടറിന് മാത്രം ഒന്നും സംഭവിച്ചില്ല. അറുപത്തഞ്ചാം വയസില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button