തിരുവനന്തപുരം: സംസ്ഥാന ജി. എസ്. ടി ബില്‍ അവതരിപ്പിച്ചു പാസാക്കാനായി ഏപ്രിലില്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ബജറ്റിന് മുന്നോടിയായി വ്യാപാരികള്‍,വ്യവസായികള്‍ തുടങ്ങിയവരുടെ സംഘടനാ പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ 3-4 വര്‍ഷമായി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കാര്യമായ വളര്‍ച്ചയില്ല.
വ്യാപാരം കമ്മിയായി വരികയാണെന്നും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.
ജി. എസ്. ടി വരുന്നതോടെ വാറ്റ് നികുതി സംബന്ധിച്ച കുടിശ്ശികകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 7000 കോടി രൂപയാണ് സര്‍ക്കാരിന് കിട്ടാനുള്ളത്. ഇവയില്‍ പലതും കോടതികളിലും ട്രൈബ്യൂണലുകളിലുമാണ്. കേസുകള്‍ തുടരുന്നത് കൊണ്ട് സര്‍ക്കാരിനോ വ്യാപാരികള്‍ക്കോ യാതൊരു കാര്യവുമില്ല. കോടതിക്ക് പുറത്തുള്ള ഒരു ഒത്തു തീര്‍പ്പിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായുള്ള നിര്‍ദ്ദേശമാണ് വ്യാപാരികളില്‍ നിന്നു ക്ഷണിക്കുന്നതെന്നും ഐസക് പറഞ്ഞു.
Post Your Comments