ഉപഗ്രഹ വിക്ഷേപണത്തിൽ ചരിത്രം നേട്ടം സ്വന്തമാക്കി ഐഎസ്ആര്‍ഒ. ഏഴ് വിദേശ രാജ്യങ്ങളുടേതടക്കം 104 ഉപഗ്രഹങ്ങൾ വഹിച്ച് പിഎസ്എൽ സി-37 ഭ്രമണ പദത്തിലേക്ക് കുതിക്കുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പൈസ് സെന്‍ററില്‍ നിന്നും രാവിലെ 9.28നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമാണ് സി37. 2014 ല്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഒരു വിക്ഷേപണത്തില്‍ 34 ഉപഗ്രഹങ്ങള്‍ എന്ന റെക്കോഡാണ് ഐഎസ്ആര്‍ഒ തകര്‍ക്കുക .
ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം.സെക്കന്റുകള്‍ വ്യത്യാസത്തിലാകും ഓരോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തുക. കഴിഞ്ഞവര്‍ഷം 20 ഉപഗ്രങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. പി.എസ്.എല്‍.വി.-സി 37-ല്‍ വഹിക്കുന്നവയില്‍ നൂറെണ്ണവും വിദേശ ഉപഗ്രഹങ്ങളാണ്. ഇതില്‍ 80 എണ്ണം അമേരിക്കയുടേതാണ്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്.
Post Your Comments