ഹൃദയശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവർക്ക് ഒരാശ്വാസ വാർത്ത. ഹൃദ്രോഗചികിത്സയിലെ വൻകൊള്ള തടയിടുന്നതിന്റെ ഭാഗമായി സ്റ്റെന്റുകളുടെ വിലയില്‍ കടുത്തനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറുമാസത്തെ നിരന്തര നടപടികള്‍ക്കൊടുവിൽ ഏകദേശം 85 ശതമാനം വിലയാണ് കുറച്ചത്. ദേശീയ ഔഷധവില നിയന്ത്രണസമിതിയുടെ ഉത്തരവുപ്രകാരം പരമാവധി 29,600 രൂപ(നികുതികള്‍ പുറമേ)യായിരിക്കും ഇനി സ്റ്റെന്റുകളുടെ വില.
പ്രധാനമായും രണ്ടുതരം സ്റ്റെന്റുകളാണുള്ളത്. മരുന്നുകള്‍ നിറച്ചതും അല്ലാത്തതും.മരുന്നുകളില്ലാത്ത ബെയര്‍ മെറ്റല്‍ സ്റ്റെന്റുകള്‍ക്ക് പരമാവധി 7260(നികുതികള്‍ പുറമേ) ആയിരിക്കും വില. 30,000 മുതല്‍ 75,000 രൂപ വരെയാണ് ഇപ്പോൾ ഇതിനായി ഈടാക്കുന്നത്.
ഡ്രഗ് എല്യൂട്ടിങ് എന്നവിഭാഗത്തില്‍ മരുന്നു നിറച്ച മെറ്റല്‍ സ്റ്റെന്റുകള്‍ക്കുപുറമേ ബയോറിസോറബിള്‍ വാസ്‌കുലര്‍ സ്‌കഫോള്‍ഡ്, ബയോ ഡീഗ്രേഡബിള്‍ സ്റ്റെന്റ് എന്നീ മൂന്നുതരമാണ് പ്രധാനമായുമുള്ളത്. 1,98,000 രൂപവരെ ഈടാക്കിയിരുന്ന ഇവയുടെ വില ഇനി 30000ത്തിൽ താഴെയെത്തും.
ചൊവ്വാഴ്ച ഉത്തരവിറങ്ങിയ മുതല്‍ത്തന്നെ വിലനിയന്ത്രണം നടപ്പായി. നിലവിലുള്ള സ്റ്റോക്കുകൾക്കും,തദ്ദേശീയമായി നിര്‍മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലായിനങ്ങള്‍ക്കും പുതിയ വില നിയന്ത്രണം ബാധകമായിരിക്കും. നിയന്ത്രണം മറികടന്നാല്‍ അവശ്യവസ്തുനിയമപ്രകാരം നടപടിയെടുക്കും.
Post Your Comments