India

ഒരേസമയം 400 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും; ഐഎസ്ആര്‍ഒ എന്ന ചരിത്രവിജയം

പുതിയ ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുന്ന ഐഎസ്ആര്‍ഒയെ കുറിച്ച് മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പറയുന്നു. ഒരേ സമയം 400 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിവുണ്ട്. ജി മാധവന്‍ നായര്‍ പറയുന്നതിങ്ങനെ..

ഇത് പുതിയ സാങ്കേതിക വിദ്യയല്ല. ഞങ്ങള്‍ 10 കൃത്രിമോപഗ്രഹങ്ങള്‍ വെച്ചാണ് തുടങ്ങിയത്. പിന്നെയത് പതിനെട്ടായി, പിന്നെ 35, ഇപ്പോഴിതാ നൂറിലധികവും. മൂന്നോ നാലോ കിലോയുള്ള കൃത്രിമോപഗ്രഹങ്ങളാണെങ്കില്‍ 400 എണ്ണം വരെ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 104 എന്ന സംഖ്യ നേരത്തെ ഉപയോഗിച്ച് തെളിഞ്ഞതാണ്. ഇതൊരു പുതിയ സാങ്കേതിക വിദ്യയായി കണക്കുകൂട്ടേണ്ട. ഇതിലും വലുത് സാധിക്കുമെന്നും ജി മാധവന്‍ നായര്‍ പറയുന്നു.

104 കൃത്രിമോപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ച് വിജയിച്ച ഐഎസ്ആര്‍ഒയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button