കാര്‍ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. യെമനിലെ റാഡായിലുള്ള സ്പോര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബിനെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിൽ ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേര് മരിച്ചു. എട്ട് പേര് പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന സ്കൂളിനും മറ്റു കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാര്‍ ബോംബ് സ്ഫോടനം പ്രവിശ്യയില്‍ പതിവായിമാറിയെന്നും,അല്‍ക്വയ്ദയുമായി ബന്ധമുള്ള ടക്ഫരി ഭീകരര്‍ പ്രവിശ്യയില്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്താറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments