BusinessAutomobile

ബ്രക്സിറ്റ് ; റോള്‍സ് റോയിസിനു തിരിച്ചടി

2016ൽ 580 കോടി ഡോളറിന്‍റെ ചരിത്രം നഷ്ടം നേരിട്ട് പ്രശസ്ത ആഡംബര ബ്രിട്ടീഷ് കാർ നിർമാതാക്കളായ റോൾസ് റോയ്സ്. ബ്രക്സിറ്റ് തീരുമാനത്തെ തുടർന്ന്‍ പൗണ്ട് തകർച്ച നേരിട്ടതും സർക്കാരിന് വൻ തുക പിഴയായി അടയ്ക്കേണ്ടിവന്നതുമാണ് കമ്പനിയെ വൻ തകർച്ചയിലേക്കു നയിച്ചത്. സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം മറികടക്കാൻ എഴുതിത്തള്ളിയ പണവും പിഴയിനത്തിൽ സർക്കാരിലേക്ക് ഒടുക്കേണ്ടതുമായ 671 കോടി രൂപയും കഴിഞ്ഞവർഷത്തെ നഷ്ടത്തിൽ ഉൾപ്പെടും.

2015ൽ 105 ദശലക്ഷം ഡോളർ നേട്ടമുണ്ടാക്കിയ ശേഷമാണ് തൊട്ടടുത്ത വർഷം കമ്പനി വൻ നഷ്ടത്തിലായത്. ഈ നഷ്ടം തങ്ങളുടെ ബിസിനസിനെ ബാധിക്കില്ലെന്നും ഈ കണക്കുകൾ സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗം മാത്രമാണെന്നും റോൾസ് റോയ്സ് സിഇഒ വാരൻ ഈസ്റ്റ് അറിയിച്ചു. ഹെൻറി റോയ്സ് 1884ൽ തുടക്കമിട്ട കമ്പനി ഇന്ന് ആഡംബര കാര്‍ നിര്‍മാണത്തില്‍ ഒന്നാമനായി നില്‍ക്കുന്നു. കൂടാതെ എയർബസുകൾക്കും ബോയിംഗ് വിമാനങ്ങൾക്കും എൻജിനുകൾ നിർമിച്ചുനൽകുന്നതും റോൾസ് റോയിസാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button