FootballSports

തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ

ചാംപ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യ പ്രീക്വാർട്ടറിൽ ബാഴ്സലോണയ്ക്ക് വമ്പൻ തോൽവി. പാരീസ് സാൻ ഷെയർമയിനോടു(പിഎസ്ജി) ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ബാഴ്സലോണ തോൽവി ഏറ്റുവാങ്ങിയത്. പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ ബാഴ്സലോണയുടെ ശക്തരായ മെസി, സുവാരസ്, നെയ്മർ എന്നിവരെ തറ പറ്റിച്ചാണ് പിഎസ്ജി ജയം സ്വന്തമാക്കിയത്.

പിഎസ്ജിക്ക് വേണ്ടി ഏയ്ഞ്ചൽ ഡി മരിയ(18,55) ഇരട്ട ഗോളും ജൂലിയൻ ഡക്സ്ലർ(40), എഡിൻസണ്‍ കവാനി(71) എന്നിവർ ഓരോ ഗോൾ വീതവും നേടിയാണ് ബാഴ്സലോണയ്ക്ക് തോൽവി സമ്മാനിച്ചത്.വരാനിരിക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ മികച്ച കളി പുറത്തെടുത്താൽ പിഎസ്ജിക്ക് ക്വാർട്ടറിലേക്ക് കടക്കാം. കഴിഞ്ഞ നാലു സീസണായി ഫ്രഞ്ച് ചാംപ്യന്മാർക്ക് ക്വാർട്ടറിനപ്പുറം കടക്കാനായിട്ടില്ല.

shortlink

Post Your Comments


Back to top button