അടൂര്‍•യുവതിയെ സെക്സ് റാക്കറ്റംഗമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ പോലീസ് പിടിയിലായി. ഏഴംകുളം പട്ടാഴിമുക്ക് സലാമത്ത് മന്‍സിലില്‍ അംജത്ത്ഖാനാണ് (36) അറസ്റ്റിലായത്.
യുവതിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനും വ്യാജ പ്രൊഫൈലുകള്‍ വഴി ഇവരുടെ ഫോട്ടോ സെക്സ് റാക്കറ്റ് അംഗമെന്ന രീതിയില്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ എസ്.ഐ. ആര്‍.മനോജ്കുമാര്‍, എ.എസ്.ഐ. ജി.രാജു, സിവില്‍ പോലീസ് ഓഫീസര്‍ ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Post Your Comments