ചെന്നൈ : ശശികലയ്‌ക്കെതിരായ കോടതിവിധിയെത്തുടർന്ന് ശിക്ഷാനടപടികൾ അതിവേഗത്തിലാകുമെന്ന് സൂചന. ഉടൻതന്നെ ബാംഗ്ലൂർ ഹൈക്കോടതിയിൽ ഹാജരാകണമെന്നാണ് വിധി പ്രസ്താവം. ഇല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും വിധി പറയുന്നു. പൊലീസിന് ശശികലയെ അറസ്റ് ചെയ്യാം . ഈ നടപടികളുടെ ശശികലയുടെ മുഖ്യമന്ത്രി മോഹങ്ങൾ പൂർണമായി ഇല്ലാതാവുകയാണ്. ഇതുവരെ അനുഭവിച്ച ജയിൽ കാലാവധി കൂടി കണക്കിലെടുത്താലും രാഷ്ട്രീയത്തിൽ മടങ്ങിവരാൻ പത്ത് വര്ഷം കൂടി ശശികല കാത്തിരിക്കണം.
Post Your Comments