കൂവത്തുർ റിസോർട്ടിൽ ശശികല ബില്ലടച്ചിട്ടില്ലെന്ന് പരാതി. 100 എംഎല്‍എമാര്‍ അടക്കം 200 പേരെയാണ് ആറ് ദിവസമായി റിസോര്‍ട്ടില്‍ തുടരുന്നത്. മൂന്ന് തരത്തിലുള്ള 60 മുറികളാണ് റിസോര്‍ട്ടിലുള്ളത്.
മനോഹരമായ റൂമുകളുടെ ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 5,500 രൂപയാണ്. ഉള്‍ക്കടലിലേക്ക് അഭിമുഖമായുള്ള മുറികളുടെ നിരക്ക് 6,600 രൂപയും. ഏറ്റവും ആഢംബരം നിറഞ്ഞ മുറികള്‍ക്ക് 9,900 രൂപയാണ് ദിവസ വാടക. എന്തായാലും ഒരു ദിവസത്തേക്ക് 7000 രൂപ വെച്ച് ഒരു മുറിക്ക് വാടക കണക്കാക്കിയാലും ആറ് ദിവസം ഇത്രയും എംഎല്‍എമാരെ ഈ റിസോര്‍ട്ടില്‍ താമസിപ്പിച്ചതിന് കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും ചെലവായിട്ടുണ്ടാവും.
ഭക്ഷണമോ വെള്ളമോ തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക് വരുന്ന ചെലവ് കണക്കിലെടുക്കാതെയാണ് ഈ കണക്ക്. എംഎല്‍എമാരെ സന്തോഷിപ്പിക്കുന്നതിന് റിസോര്‍ട്ടില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചതും അതിലേറെ മദ്യ ഒഴുക്കിയതും എന്നതും കൂടി പരിഗണിക്കുമ്പോള്‍ ഒരു കോടിക്കകത്ത് ചിന്നമ്മയ്ക്ക് ചെലവായിട്ടുണ്ടാകും.
Post Your Comments