കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇനി മുതല്‍ അറുതിയാകും. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമാധാനശ്രമങ്ങളുമായി പൂര്‍ണമായി സഹകരിക്കുമെന്ന് എല്ലാ പാര്‍ട്ടികളും ഉറപ്പ് നല്‍കി.
നേതൃത്വത്തിന്റെ നിയന്ത്രണത്തിലല്ലാത്ത ചില വിഭാഗങ്ങളുണ്ടാക്കുന്ന സംഘര്‍ഷമാണ് ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അക്കാര്യത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികളെ പിടിക്കാന്‍ ബാധ്യതപ്പെട്ട പോലീസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തിരിച്ചുപോരാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഒരു മണിക്കൂര്‍ നീണ്ട സര്‍വ്വകക്ഷി യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍,ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, വി.ശശിധരന്‍, പി.കെ.കൃഷ്ണദാസ്, കെ.രഞ്ജിത്ത്, പി. സത്യപ്രകാശ്, കോടിയേരി ബാലകൃഷ്ണന്‍, കെ.പി. സഹദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ സംഘടനാസ്വാതന്ത്ര്യം അനുവദിക്കുക, പോലീസ് നിഷ്പക്ഷമായി പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നീ ആവശ്യങ്ങളാണ് ബി.ജെ.പിയും ആര്‍എസ്എസും യോഗത്തില്‍ ഉന്നയിച്ചതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments