NewsGulf

ദുബായില്‍ വാഹനം ഓവര്‍ടേക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക: നിങ്ങളെ കാത്തിരിക്കുന്നത് വൻ പിഴ

ദുബായ്: ദുബായിൽ വാഹനങ്ങൾ ഓവർടേക് ചെയ്യുന്നവർ ഇനി ശ്രദ്ധിക്കണം. നിയമം ലംഘിച്ച്‌ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുന്നത് കുറക്കാന്‍ ദുബായ് പോലീസ് പിഴത്തുക വര്‍ധിപ്പിച്ചു. നിലവിൽ നിയമം തെറ്റിച്ച്‌ മറ്റു വാഹനങ്ങളെ മറികടന്നാല്‍ 200 ദിര്‍ഹം വരെയാണ് പിഴ ശിക്ഷ. എന്നാൽ ഇനിമുതൽ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ 600 ദിര്‍ഹം വരെ പിഴയടക്കണം.

അതേസമയം നിയമ ലംഘനം പതിവാക്കുന്നവരുടെ വാഹനം മൂന്ന് മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. ഇത് ഒഴിവാക്കണമെങ്കില്‍ 9,000 ദിര്‍ഹം വരെ പിഴയടക്കേണ്ടി വരുമെന്ന് ദുബൈ പോലീസ് ട്രാഫിക് ഡയറക്ടര്‍ ബ്രി.സൈഫ് മുഹയ്യര്‍ അല്‍ മസ്റൂഇ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button