ചെന്നൈ ; അനിശ്ചിതത്വം അയവില്ലാതെ തുടരുന്ന തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ നീക്കവുമായി ജയലളിതയുടെ സഹോദര പുത്രി ദീപ പനീർ സെൽവത്തിനു പിന്തുണയുമായെത്തി.അണ്ണാ ഡിഎംകെയുടെ നല്ല ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ചെന്നൈ മറീന ബീച്ചിലെ ജയാ സ്മാരകം സന്ദര്‍ശിച്ച ഇരുവരും വ്യക്തമാക്കി.ഇരുവരും ജയലളിതയുടെ സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
മുഖ്യമന്ത്രി പദവി ഒഴിയില്ലെന്നാണു പനീർസെൽവം നേരത്തേ സൂചന നൽകിയത്.
തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ശശികലയ്ക്ക് അധികാരമില്ലെന്നും പനീർസെൽവം വ്യക്തമാക്കി.അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ശശികലയുടെ പകരക്കാരന്‍ എടപ്പാടി പളനിസാമി ഗവര്‍ണറെ കണ്ടതിനു പിന്നാലെ, പുതിയ കരുനീക്കവുമായി പനീര്‍സെല്‍വം വിഭാഗവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
സുപ്രീം കോടതി വിധിക്കുശേഷവും ശശികല, എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ തങ്ങുകയാണ്.അതിനിടെ അണ്ണാ ഡിഎംകെ എംഎല്‍എമാരെ ഒഴിപ്പിക്കാന്‍ തമിഴ്നാട് പൊലീസ് ശ്രമം തുടങ്ങി. റിസോര്‍ട്ട് ഒഴിയാനുള്ള പൊലീസിന്റെ ആവശ്യം മന്ത്രിമാരും എംഎല്‍എമാരും തള്ളിയതിനെ തുടര്‍ന്ന് ഇവരെ ബലമായി ഒഴിപ്പിക്കാനായി റിസോര്‍ട്ടിലേക്കുള്ള വൈദ്യുത ബന്ധം പൊലീസ് വിച്ഛേദിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തമിഴ്നാട്ടിലും കര്‍ണാടക അതിര്‍ത്തിയിലും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments