കോഴഞ്ചേരി പാലം മുതൽ ആറന്മുള ക്ഷേത്രം വരെയുള്ള മണപ്പുറം സഭ കരം അടച്ച് നേടിയതാണെന്നുള്ള മാർത്തോമാ സഭ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ്മ മെത്രാപോലീത്തയുടെ പ്രസ്താവന വിവാദമാകുന്നു. മാരാമൺ കൺവൻഷൻ നടക്കുന്ന സ്ഥലം അനധികൃതമായി കൈയ്യേറിയതല്ലെന്നും കരം അടച്ച് സ്വന്തമാക്കിയതുമാണെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം. സഭ ആർജിച്ച സ്ഥലമായതിനാൽ മണപ്പുറത്ത് കൂടി പൈപ്പ് ലൈൻ വലിക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പ് സഭയുടെ അനുമതി തേടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകൻ ശ്രീരംഗനാഥൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Post Your Comments