![bhim](/wp-content/uploads/2017/02/bhim.jpg)
ന്യൂഡല്‍ഹി : ഭീം മൊബൈല്‍ അപ്ലിക്കേഷന്റെ ഐഒഎസ് പതിപ്പെത്തി. ക്യാഷ്ലെസ് ഇക്കോണമി പ്രോത്സാഹിപ്പിക്കാന്‍ ഗാവണ്‍മെന്റ് പുറത്തിറക്കിയതാണ് ഭീം മൊബൈല്‍ അപ്ലിക്കേഷന്‍. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മാത്രമാണ് നേരത്തെ പുറത്തിറക്കിയിരുന്നത്. പുതുക്കിയ നിരവധി ഭാഷകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ പതിപ്പാണ് ഐ ഫോണില്‍ ലഭ്യമാകുക.
സുരക്ഷ പുത്തന്‍ ആപ്പില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മികച്ച ഡിസൈനോടൊപ്പം ഡ്രോപ്പ് ഡൗണ്‍ മെനുവും ഉപയോഗം കൂടുതല്‍ സുഖകരമാകും. കഴിഞ്ഞ മാസം ഭീം ആപ്പ് ഉപയോക്താക്കള്‍ ഒരു കോടി കഴിഞ്ഞതായി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ പറഞ്ഞിരുന്നു. ഐഒഎസ് പതിപ്പ് എത്തുന്നതോടെ ഉപയോക്താക്കളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, ഒഡിയ, ബംഗാളി, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, എന്നീ ഭാക്ഷകളിലും ഭീം ആപ്പ് ഉപയോഗിക്കാം.
Post Your Comments