അടിമാലി• നടന്‍ ബാബുരാജിന് വെട്ടേറ്റു. കല്ലാർ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. നെഞ്ചില്‍ വെട്ടേറ്റ ബാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വേനക്കാലത്ത് കുളം വറ്റിക്കുന്നത്തിനെതിരെ സമീപവാസികള്‍ സംഘടിച്ച് രംഗത്തെത്തുകയായിരുന്നു. ഇതിനിടെ ഒരാള്‍ വാക്കത്തി ഉപയോഗിച്ച് നടന്റെ ഇടത് നെഞ്ചില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ ബാബുരാജിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. വെട്ട് ഗുരുതരമല്ലെന്നാണ് സൂചന.
Post Your Comments