NewsGulf

യു.എ.ഇയില്‍ മൂല്യവര്‍ധിത നികുതി വരുന്നു

അബുദാബി: രാജ്യത്ത് മൂല്യവര്‍ദ്ധിത നികുതി അടുത്ത ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് യു.എ.ഇ ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൗരി അറിയിച്ചു. ജി.സി.സി രാഷ്ട്രങ്ങളുടെ തീരുമാനപ്രകാരം അഞ്ച് ശതമാനം ആയിരിക്കും വാറ്റ്. അഞ്ച് ശതമാനത്തിലധികം വാറ്റ് ഈടാക്കുന്നത് ആലോചനയില്‍ ഇല്ലെന്നും ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൗരി പറഞ്ഞു.

2018 ജനുവരി 1 ഒന്ന് മുതല്‍ രാജ്യത്ത് അഞ്ച് ശതമാനം മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വരുമെന്ന് ഒരു ദേശീയ വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് യുഎഇ ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൗരി വ്യക്തമാക്കിയത്. ജിസിസി ധാരണയുടെ അടിസ്ഥാനത്തില്‍ മറ്റ് അംഗരാജ്യങ്ങളിലും ഇതെ സമയം തന്നെ വാറ്റ് നിലവില്‍ വരും. വാറ്റ് ഏർപ്പെടുത്തുന്നത് രാജ്യന്തരനാണയ നിധിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് .എണ്ണേതര വരുമാനം വര്‍ദ്ധിപ്പിക്കലാണ് ലക്ഷ്യം.

പന്ത്രണ്ടായിരം കോടി ദിര്‍ഹം ആണ് വാറ്റില്‍ നിന്നും ആദ്യ വര്‍ഷം യുഎഇ പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.9 ശതമാനം വരും.ആദ്യഘട്ടത്തില്‍ ഒരലക്ഷം അമേരിക്കന്‍ ഡോളര്‍ വാര്‍ഷിക വരുമാനം ഉള്ള കമ്പനികളെ രജിസ്റ്റര്‍ ചെയ്യിക്കാനാണ് ശ്രമം. അതെസമയം നികുതി അഞ്ച് ശതമാനത്തിലധികം വർധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചന ഇല്ലെന്നും ധനമന്ത്രാലയം അണ്ടർ സെറക്രട്ടറി പറഞ്ഞു.സാമൂഹ്യസാമ്പത്തിക രംഗത്തുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് ആഴത്തിലുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഭാവിയില്‍ മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്തി ല്ലെന്നും യൂനീസ് അല്‍ ഖൗലരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button