ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ പത്ത് മണിക്കൂര്‍നീണ്ട ഏറ്റുമുട്ടല്‍ അവസാനിച്ചതിന് പിന്നാലെ സൈന്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു. 20 ഓളം പ്രദേശവാസികള്‍ക്ക് ഏറ്റുമുട്ടലിനിടെ പരിക്കേറ്റു. സാധാരണക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിനുപേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
കൊല്ലപ്പെട്ട നാല് ഭീകരരും ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ ത്വയിബ സംഘടനകളിലെ അംഗങ്ങളാണെന്ന് സൈന്യം വ്യക്തമാക്കിയെങ്കിലും ഏറ്റുമുട്ടലിനെതിരെ ആയിരങ്ങളാണ് പ്രതിഷേധം ഉയര്‍ത്തിയത്. കൂടിക്കാഴ്ചയ്ക്കായി രഹസ്യമായി ഒത്തുകൂടിയത് ഏഴു ഭീകരരാണ്. സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടതായും സൈന്യം അറിയിച്ചു. ഇവരില്‍ ഒരാള്‍ക്ക് പരുക്കേറ്റതായും സൈന്യം സൂചിപ്പിച്ചു.
എന്നാല്‍ ഏറ്റുമുട്ടലില്‍ പ്രദേശവാസികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് സൈന്യത്തിന് നേരെ ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രതിഷേധം തടയുന്നതിനായി ജനങ്ങള്‍ക്ക് നേരെ സൈന്യം പെല്ലറ്റ്, ബുള്ളറ്റ് പ്രയോഗങ്ങള്‍ നടത്തിയത് ജനക്കൂട്ടത്തെ രോഷാകുലരാക്കി. കുല്‍ഗാം മുതല്‍ ആനന്ദനാഗ് വരെയുള്ള മേഖലയില്‍ സമ്മര്‍ദ്ദം ഉടലെടുത്തിരിക്കുകയാണ്.
Post Your Comments