ചെന്നൈ: പന്നീർസെൽവത്തെ രൂക്ഷമായി വിമർശിച്ച് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ശശികല. പനീർസെൽവം കള്ളനും നന്ദിയില്ലാത്തവനുമാണെന്ന് ശശികല പറഞ്ഞത്. മുഖ്യമന്ത്രി പദം വലിയ കാര്യമായി കാണുന്നില്ല. ജയലളിത മരിച്ചയുടൻ മുഖ്യമന്ത്രിയാകാൻ പനീർസെൽവം തന്നോട് ആവശ്യപ്പെട്ടു. എന്നാൽ പന്നീർസെൽവത്തോട് മുഖ്യമന്ത്രിയാകാനാണ് താൻ പറഞ്ഞത്. അന്ന് അമ്മക്കാണ് പരിഗണന നൽകിയത്. മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല താൻ. അമ്മ അന്തരിച്ചയുടനെയാണ് പാർട്ടിയെ വിഭജിക്കാനുള്ള ഗൂഢാലോചന താൻ അറിയുന്നത്. ഡി.എം.കെക്കൊപ്പം ചേർന്ന് പന്നീർസെൽവം ചരടുവലിക്കുകയായിരുന്നുവെന്നം പാർട്ടിക്കെതിരെയുള്ള ചരടുവലികൾ പന്നീർസെൽവം നേരത്തേ തുടങ്ങിയിരുന്നുവെന്നും വിശ്വാസ വഞ്ചകനാണെന്നും ശശികല പറഞ്ഞു. കഴിഞ്ഞ 33 വർഷത്തിനിടെ ആയിരം പന്നീർസെൽവങ്ങളെ താൻ കണ്ടിട്ടുണ്ടെന്നും ഭയമില്ലെന്നും ശശികല പറഞ്ഞു. പാർട്ടിയുടെ ഭാവിക്കായാണ് താൻ നില കൊള്ളന്നതെന്നും സത്യം എന്തെന്ന് ജനം തിരിച്ചറിയണമെന്നും ശശികല വ്യക്തമാക്കി.
Post Your Comments