തിരുവനന്തപുരം: ചിക്ക് കിംഗ് ഉടമയ്‌ക്കെതിരെയുള്ള കേസ് അന്വേഷണം മറ്റൊരു വഴിയിലേക്ക്. എകെ മന്‍സൂറിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം പ്രമുഖ ചാനലിലേക്കും നീളുകയാണ്.
ചാനലിന്റെ ഓഹരികള്‍ എകെ മന്‍സൂറിന്റെ കൈവശമുണ്ടെന്നാണ് സൂചന. ഇതാണ് അന്വേഷണം ചാനലിലേക്ക് നീങ്ങാന്‍ കാരണം. പ്രമുഖ ചാനല്‍ മേധാവിയും മാന്‍സൂറും വളരെ അടുത്ത സൗഹൃദത്തിലാണ്. മന്‍സൂറിന്റെ നിയമ വിരുദ്ധമായ നടപടികളെപ്പറ്റി ഇദ്ദേഹത്തിന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നത്രേ. ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാണ് ചാനലിലെ ഓഹരികള്‍ നല്‍കിയതെന്നും പറയപ്പെടുന്നു.
പിന്നീട് എപ്പോഴോ ചാനലില്‍ നടക്കുന്ന ഓഹരിത്തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും അകന്നു. 2016 നവംബറില്‍ ചില ഓഹരി ഉടമകളോടൊപ്പം എ കെ മന്‍സൂര്‍ ചാനല്‍ മേധാവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുടക്കിയ പണം തിരിച്ചാവശ്യപ്പെട്ടതിനെ തുടര്‍ന്ന് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു പരാതി. എന്നാല്‍, മന്‍സൂറിന്റെ പരാതി കള്ളത്തരമാണെന്നും പറയപ്പെടുന്നു. സമഗ്രമായ അന്വേഷണം ഉണ്ടായാല്‍ മന്‍സൂറിന്റെ പല ഇടപാടുകളും പുറത്തുവരുമെന്നാണ് സൂചന.
Post Your Comments