NewsInternational

ആറ് മെത്രാന്മാരെ സഭയില്‍ നിന്നും പുറത്താക്കി

കൊച്ചി•സഭയുടെ പരമാദ്ധ്യക്ഷനായ പാത്രിയര്‍ക്കീസിനെതിരെ വിമതനീക്കം നടത്തിയ 6 മെത്രാന്‍മാരെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും പുറത്താക്കി. പാത്രിയര്‍ക്കീസിനെതിരെ നീക്കം നടത്തി സഭ പിളര്‍ത്താന്‍ ശ്രമിവരെയാണ് സുന്നഹദോസ് പുറത്താക്കിയത്.

മെത്രാന്മാരെ പുറത്താക്കിയ വിവരം കഴിഞ്ഞ ദിവസമാണ് സഭ ഔദ്യോഗികമായി പുറത്തുവിട്ടത്. കേരളത്തിലെ യാക്കോബായ സഭയുടെ മാതൃസഭയാണ് സിറിയന്‍ ഒര്‍ത്തഡോക്‌സ് സഭ. പാത്രിയര്‍ക്കിസിനെതിരായുളള നീക്കത്തില്‍ കേരളത്തില്‍ നിന്നുളള യാക്കോബായ മെത്രാന്മാരുടെ പിന്തുണയും ഉളളതായാണ് വിവരം. ഇവിടുത്തെ വിഷയങ്ങളില്‍ നിലവിലെ പാത്രിയര്‍ക്കിസ് ബാവ അനാവശ്യമായി കൈകടത്തുകയാണെന്നും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നുമാണ് കേരളത്തിലെ യാക്കോബായ സഭയുടെ നിലപാട്. പാത്രിയര്‍ക്കിസിനെതിരെ ഇതേ ആരോപണം തന്നെയായിരുന്നു പുറത്തായ മെത്രാന്മാരും ഉന്നയിച്ചിരുന്നത്.

കേരളത്തിലെ മെത്രാന്മാരും ആഗോള സുന്നഹദോസിലെ മെത്രാന്മാരും ചേര്‍ന്ന് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കിസ് ബാവയെ വാഴിക്കാനുളള ശ്രമത്തിലായിരുന്നു എന്നാണ് കണ്ടെത്തല്‍. ഇതിന് നേതൃത്വം നല്‍കിയവരെയാണ് സഭയുടെ സുന്നഹദോസ് പുറത്താക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button