മുഖ്യമന്ത്രി കലാശാലകൾ കലാപശാലകൾ ആക്കുന്നു എന്ന വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ എം പി. കേരളം പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന യാത്രയയപ്പ് സമ്മേളനം മലപ്പുറത്ത് ഉദ്ദ്ഘാടനം ചെയ്തു സംസാരിക്കുകയ്യായിരുന്നു അദ്ദേഹം. എല്ലാ ഫയലുകളും താൻ കാണണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ധാർഷ്ട്യം കാരണം ആറുമാസമായി സംസ്ഥാനത്തെ ഭരണം സ്‌തംഭിച്ചിരിക്കുയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കലാപശാലകളാകുന്ന കലാലയങ്ങൾക്ക് സർക്കാർ കുടപിടിക്കുമ്പോൾ,കരിക്കുലം മാറ്റി എഴുതിയും,സ്വന്തക്കാരെ നിയമിച്ചും രാജ്യത്തെ ചാതുർവർണ്ണ്യത്തിലേക്ക് തിരിച്ച് കൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സർക്കാരുകൾ വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾ നടപ്പാക്കുമ്പോൾ അദ്ധ്യാപക സമൂഹം ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Post Your Comments