ബെംഗളൂരു: കോൺഗ്രസ് എം.എൽ.എയുടെ കൈയ്യിൽ നിന്നും 120 കോടി രൂപയും, 10 കിലോ സ്വർണ്ണവും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഹൊസ്‌കോട്ട് എം.എൽ.എ എം.ടി.ബി നാഗരാജിന്റെ പക്കൽ നിന്നാണ് പണവും സ്വർണവും കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള വിവിധ കെട്ടിടങ്ങളിലായി വ്യാഴാഴ്ച്ച മുതൽ ആദായനികുതിവകുപ്പ് നടത്തി വന്ന പരിശോധനയിലാണ് ഇവ പിടികൂടിയത്.
ഇതിൽ 1.10 കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്താൻ നാഗരാജിന് കഴിഞ്ഞിട്ടില്ല. വിവിധ നിർമ്മാണപ്രവർത്തനങ്ങൾ, മറ്റു സാമ്പത്തിക ഇടപാടുകൾ എന്നിവ വഴി അനധികൃതമായി സമാഹരിച്ച പണമാണ് പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. കൺവൻഷൻ ഹാൾ തുടങ്ങിയവ വാടകയ്ക്ക് നൽകിയ വകയിൽ പണം ലഭിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് നികുതി ഒടുക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments