പെര്‍ഫോമന്‍സ് ബൈക്കുകള്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ബജാജ് അവഞ്ചര്‍ 150, പള്‍സര്‍ 220 എന്നീ ബൈക്കുകൾ കേരള പോലീസ് വാങ്ങുവാൻ ഒരുങ്ങുന്നു. രണ്ടു മോഡലുകളും ചേര്‍ത്തു മൊത്തം 50 വണ്ടികളാണ് ബജാജ് കമ്പനിയില്‍ നിന്നു പൊലീസ് വാങ്ങുന്നത്. മാര്‍ച്ച് അവസാനത്തോടെ ഇവ നിരത്തിലിറങ്ങുമെന്നാണ് സൂചന. ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നു.
ബജാജ് പള്‍സര്‍ 220 (വേര്‍ഷന്‍ വണ്‍), ഹീറോ കരിസ്മ ആര്‍, ഹീറൊ അച്ചീവര്‍ 150, ടിവിഎസ് അപ്പാച്ചെ 180 എന്നിവയാണ് നിലവില്‍ സംസ്ഥാന പൊലീസ് ഉപയോഗിക്കുന്ന പെര്‍ഫോമന്‍സ് ബൈക്കുകള്‍. പുതിയ വണ്ടികള്‍ വന്നാലും പഴയ വണ്ടികളും സേവനത്തിനുണ്ടാകും. വിവിഐപി എസ്കോര്‍ട്ട്, ഹൈവേ പട്രോള്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്നിവയ്ക്കായി കേരള പൊലീസ് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് പൊലീസ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം മേധാവി എസ്പി കെ. അജിത്ത് പറഞ്ഞു. ഇത്തരം ആവശ്യങ്ങള്‍ക്കായി ടാറ്റ സഫാരി, ടൊയോട്ട ഇന്നോവ പോലെ ശക്തി കൂടിയ കാറുകൾ ഉപയോഗിക്കുന്നതിനാലാണ് സൂപ്പര്‍ബൈക്കുകള്‍ വാങ്ങാന്‍ പദ്ധതിയില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments