ന്യൂഡല്‍ഹി: എയിംസ് ആശുപത്രികളില്‍ ചികിത്സാ ചെലവ് വര്‍ധിക്കാന്‍ സാധ്യത. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിന്റെ തീരുമാനം. 20 വര്‍ഷത്തിന് ശേഷമാണ് എയിംസിലെ ചികിത്സാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ പോകുന്നത്. 1996 ന് ശേഷമാണ് ഇപ്പോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.
ആശുപത്രി ചിലവുകള്‍ക്കായി 300 കോടി രൂപയുടെ അധിക ഫണ്ട് അനുവദിക്കുന്നതിനായി എയിംസ് നിരന്തരം അപേക്ഷ സമര്‍പ്പിച്ചിരുന്നതായി ഡെപ്യൂട്ടി ഡയറക്ടര്‍ വി ശ്രീനിവാസന്‍ അറിയിച്ചു. പക്ഷെ ബജ്റ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ കൂടുതല്‍ പിന്നീട് ചിലവാകുന്നെന്ന് മനസ്സിലാക്കിയതോടെയാണ് നിരക്കുകള്‍ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ ചികിത്സാ നിരക്കുകളില്‍ നിന്നായി 101 കോടി രൂപയാണ് എയിംസിന്റെ വരുമാനം രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ചികിത്സാ നിരക്ക് വര്‍ധനവിന് എതിരെ ഒരു വിഭാഗം എയിംസ് അധികൃതര്‍ രംഗത്തെത്തി കഴിഞ്ഞു. രാജ്യത്തെ ദരിദ്ര ജനങ്ങള്‍ക്ക് പിന്തുണയേകി കൊണ്ടാണ് എയിംസ് സ്ഥാപിച്ചിട്ടുള്ളത്. അതിനാല്‍ നിരക്ക് വര്‍ധനവ് ഉള്‍ക്കൊള്ളരുതെന്ന് വാദം ഇതിനകം ശക്തമായി ഉയര്‍ന്ന് കഴിഞ്ഞു. നിലവില്‍ 10 രൂപ മുതല്‍ 25 രൂപ വരെയാണ് എയിംസ് ആശുപത്രികളിലെ റുട്ടീന്‍ ടെസ്റ്റുകളുടെ നിരക്ക്.
Post Your Comments