യുദ്ധത്തിനൊരുങ്ങൂ എന്ന നിർദ്ദേശവുമായി വ്ളാദിമിര്‍ പുടിന്‍. റഷ്യ യുദ്ധത്തിന് തയ്യാറാകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി നൽകി കൊണ്ട് അപ്രതീക്ഷിത വ്യോമസേനാ ഡ്രില്ലിന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉത്തരവിട്ടെന്ന് സൂചന. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കരിങ്കടലില്‍ നാറ്റോ നടത്തുന്ന സൈനികാഭ്യാസങ്ങള്‍ റഷ്യ നിരീക്ഷിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് പുടിന്റെ പുതിയ നീക്കം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
എത്ര വേഗം യുദ്ധത്തിന് ഒരുങ്ങാന്‍ വ്യോമസേനക്കാകും എന്നാണ് സൈനികാഭ്യാസത്തിനിടെ പരിശോധിക്കുക. ഉക്രൈന്റെ ഭാഗമായിരുന്ന ക്രീമിയയിൽ റഷ്യ നടത്തിയ നീക്കങ്ങളെ തുടർന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരായ സൈനിക നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എസ്‌തോണിയയുടെ വടക്കന്‍ നഗരത്തില്‍ അമേരിക്ക ടാങ്കുകളും യുദ്ധ വാഹനങ്ങളും വിന്യസിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് റഷ്യയുടെ അഭ്യാസമെന്നും സൂചന ഉണ്ട്.
ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക മുന്‍കരുതലാണ് റഷ്യക്കു നേരെ നാറ്റോയുടേയും പാശ്ചാത്യ രാജ്യങ്ങളുടേയും നേതൃത്വത്തില്‍ നിലവില്‍ നടക്കുന്നത് എന്ന്‍ നാറ്റോ സെക്രട്ടറി ജനറല്‍ തന്നെ സമ്മതിച്ചിരുന്നു. മേഖലയിലെ സമാധാനം ഉറപ്പുവരുത്തുന്നതിനും സഖ്യകക്ഷികളുമായുള്ള ബാധ്യതയുടെ പുറത്തുമാണ് അമേരിക്കന്‍ വിഷയത്തില്‍ ഇടപെടുന്നതെന്ന്‍ അദ്ദേഹം പറഞ്ഞു.
ഏത് നിമിഷവും യുദ്ധത്തിന് ഒരുങ്ങിയിരിക്കാനുള്ള നിര്‍ദ്ദേശം സൈന്യത്തിന് നല്‍കുന്നതിലൂടെ വ്യക്തമായ ഒരു സന്ദേശമാണ് അമേരിക്കയടക്കമുള്ള വന്‍ശക്തി രാഷ്ട്രങ്ങള്‍ക്ക് പുടിന്‍ നല്‍കുന്നത്. വ്യോമസേനയുടെ സൈനികാഭ്യാസത്തിലൂടെ കരുതിയിരിക്കണമെന്ന് തന്നെയാണ് തന്റെ സൈനികര്‍ക്കും പുടിന്‍ നല്‍കുന്ന സൂചന
Post Your Comments