വിധവയായ അമ്പത്തിനാലുകാരിയെ പീഡിപ്പിച്ച എഴുപതുകാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം തേവര സ്വദേശിയായ വൃദ്ധനാണ് കോടതി ജാമ്യം അനുവദിച്ചത്. വിധവയായ തന്നോട് അടുപ്പം കാണിച്ച് ഒപ്പം കൂടിയ പ്രതി തന്റെ കഴുത്തില്‍ ചരടുകെട്ടി കല്യാണം കഴിച്ചെന്നു വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചതെന്നാണ് സ്ത്രീയുടെ പരാതി. എന്നാല്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പരാതിയിലെ ആരോപണങ്ങളില്‍ സംശയം പ്രകടിപ്പിച്ചു. അമ്പത്തിനാലുകാരിയായ പരാതിക്കാരി പ്രതി പറഞ്ഞത് വിശ്വസിച്ചുവെന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പരാതിക്കാരിയുടെ സമ്മതത്തോടെയാണോ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് അമ്പതിനായിരം രൂപയുടെ ബോണ്ടിന്‍മേലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
Post Your Comments