KeralaNewsNews Story

“പുറത്തുള്ള ആളെയും വിദ്യാര്‍ഥിനിയെയും ക്ലാസ്മുറിയില്‍ മോശമായി കണ്ടു” – യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന സദാചാര ലംഘന വാര്‍ത്തയുടെ യാഥാര്‍ഥ്യത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന സദാചാര ലംഘന വാര്‍ത്തയുടെ യാഥാര്‍ഥ്യത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ പുറത്ത്. സദാചാര ഗൂണ്ടായിസത്തിന്റെ പേരില്‍ ആക്രമണം നടന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ സൂര്യഗായത്രിക്കും അഷ്മിതയ്ക്കുമെതിരെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ ഷബാനയാണ് ഇന്നലെ പ്രിന്‍സിപ്പലിന് പരാതി കൈ മാറിയത്. പുറത്തുനിന്നുള്ള ഒരു പുരുഷനെ കോളേജില്‍ വിളിച്ചുവരുത്തുകയും, അരുതാത്ത രീതിയില്‍ ക്ലാസ്മുറിയില്‍ കാണപ്പെട്ടുവെന്നും ആരോപിച്ചാണ് പെണ്‍കുട്ടി പരാതി നൽകിയത്. പരാതി കന്റോണ്‍മെന്റ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കോളേജിന്റെ 15ആം വാര്‍ഷികത്തോടനുബന്ധിച്ച് പരിപാടികള്‍ നടക്കവെ, കോളേജിലെ വിദ്യാർത്ഥി അല്ലാത്ത യുവാവിനെ ആഷ്മിതയും സൂര്യഗായത്രിയും കോളേജില്‍ വിളിച്ചുവരുത്തിയെന്നാണ് പ്രധാന ആരോപണം.ബാഗെടുക്കാന്‍ ക്ലാസിലേക്ക് പോയിവരവെ, പൊളിറ്റിക്‌സ് ക്ലാസിന് മുന്നില്‍ സൂര്യഗായത്രി നില്‍ക്കുന്നത് കണ്ടുവെന്നും, ക്ലാസില്‍ മോശമായ രീതിയില്‍ ആഷ്മിതയും ചെറുപ്പക്കാരനെയും കണ്ടെത്തി. എന്താണിവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അശ്ലീലമായ വാക്കുകളുപയോഗിക്കുകയും പരിഹസിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

ഇത്തരത്തിൽ തർക്കം ഉണ്ടായപ്പോളാണ് മറ്റ് വിദ്യാര്‍ത്ഥിനികള്‍ കാണുകയും, ആണ്‍കുട്ടികള്‍ ഓടിയെത്തുകയും ചെയ്തത്. ഇതോടെ വിദ്യാര്‍ത്ഥിനികളും ഒപ്പം വന്ന യുവാവും മറ്റ് വിദ്യാര്‍ത്ഥികളും തമ്മിലുള്ള തര്‍ക്കമായി ഇത് മാറി. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍, സ്വകാര്യ ചാനലിലെ ജീവനക്കാരനമാണ് താനെന്നും, ജോലിയെ ബാധിക്കുമെന്നും യുവാവ് പറഞ്ഞു. അങ്ങനെ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നും, ഈ വിഷയത്തില്‍ നടപടി വേണമെന്നുമാണ് പെൺകുട്ടി പരാതിയിൽ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button