അഭയാര്‍ഥി ബോട്ട് മുങ്ങി ആറ് പേർ മരിച്ചു. മലേഷ്യയുടെ തീരനഗരമായ സബയില്‍നിന്നു ഇന്തോനേഷ്യയിലേക്കു പോകുകയായിരുന്ന ബോട്ട് മോശം കാലാവസ്ഥയെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച്ച അപകടം നടന്നെന്നാണ് പ്രാഥമിക വിവരം.
ബോട്ടില്‍ നിരവധി അനധികൃത കുടിയേറ്റകാര്‍ ഉണ്ടായിരുന്നതായും,ഇന്തോനേഷ്യന്‍ അധികൃതരാണു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സി വക്താവ് എവില്‍ കംസാരി അറിയിച്ചു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണു വ്യാഴാഴ്ച കണ്ടെത്തിയത്. ബുധനാഴ്ച രണ്ടു അഭയാര്‍ഥികളെ മലേഷ്യന്‍ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയതായും,ജനുവരിയില്‍ മലേഷ്യയിലെ ജോഹോറില്‍നിന്നു നിരവധി മൃതദേഹങ്ങള്‍ തീരസംരക്ഷണസേന കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.
Post Your Comments