KeralaNews

ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണം- പട്ടിക ജാതി മോര്‍ച്ച

തിരുവനന്തപുരം• ലോ അക്കാദമി ലോ കോളേജിലെ പട്ടിക ജാതി വിദ്യാര്‍ത്ഥികളെ ജാതി വിളിച്ച് അധിക്ഷേപിച്ച കേസില്‍ കേസേടുതിട്ടും പ്രതി ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പട്ടിക ജാതി/ പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം 1989 സംസ്ഥാനത്ത് സര്‍ക്കാര്‍ ലക്ഷ്മീനായര്‍ക്ക് വേണ്ടി അട്ടിമറിയ്ക്കുകയാണ്. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യത്രിക്കുന്നത് തുറന്ന നിയമലംഘനമാണ്. സംസ്ഥാന പട്ടിക ജാതി കമ്മീഷനെപ്പോലും ലക്ഷ്മി നായര്‍ വിലയ്ക്കെടുത്തു എന്ന് സംശയിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തങ്ങള്‍ക്ക് കിട്ടിയ പരാതിയില്‍ നടപടിയെടുക്കാന്‍ പട്ടികജാതി കമ്മീഷന്‍ ഇതുവരെയും തയ്യാറായിട്ടില്ല. പിണറായി സര്‍ക്കാരിന്റെ കീഴില്‍ പട്ടിക ജാതി വിഭാഗത്തിന് നീതി ലഭിക്കുന്നില്ല. ലോ അക്കാദമിയിലെ പട്ടിക ജാതി പീഡനക്കേസില്‍ ലക്ഷ്മി നായരേ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണം. ലക്ഷ്മി നായരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമം നടപ്പാക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button