KeralaNews

ലോ അക്കാദമി സമരനായികമാര്‍ നിയമ നടപടികളിലേക്ക് ; ഒപ്പം പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാനും തയ്യാര്‍

തിരുവനന്തപുരം : ലോ അക്കാദമി സമരം തീര്‍ന്നെങ്കിലും സമരത്തിനു മുന്നിട്ടുനിന്ന വിദ്യാര്‍ഥിനികളുടെ രോഷം അടങ്ങുന്നില്ല. അക്കാദമി മാനേജ്‌മെന്റിനോട് പോരാടി ജയിച്ച അതേസമരവീര്യത്തോടെ അവര്‍ വീണ്ടും മറ്റൊരു നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. മറ്റാരെയുമല്ല, ലോ അക്കാദമിക്ക് മുന്നില്‍ തങ്ങള്‍ നടത്തിയ സമരത്തിനിടെ സമരക്കാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെയാണ് ഇവര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.

സമരത്തിനിറങ്ങിയ പെണ്‍കുട്ടികളെ അപമാനിക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീലം പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി. സമരം നടത്തിയത് ആണ്‍കുട്ടികള്‍ക്കൊപ്പം ഒട്ടിയുരുമ്മിയിരിക്കാനാണെന്നുവരെ ഫേസ്ബുക്ക് വഴി ചിലര്‍ പ്രചരിപ്പിച്ചിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം ജില്ലകള്‍ വരെയുള്ള പെണ്‍കുട്ടികള്‍ പ്രത്യേകം പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി പ്രതിപട്ടികയില്‍ ആരോപിക്കപ്പെടുന്നവരെ കേരളം മുഴുവന്‍ ഓട്ടിക്കാനാണ് തീരുമാനം. ലോ അക്കാദമി ലേഡീസ് ഹോസ്റ്റലിലെ അറുപതോളം വിദ്യാര്‍ഥിനികളാണ് സമരത്തില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button