തിരുവനന്തപുരം: ലോ അക്കാദമി കുടുംബസ്വത്താക്കുന്നതിന് നാരായണൻ നായരും കൂട്ടരും നടത്തിയ വഴിവിട്ട കരുനീക്കങ്ങൾ വെളിച്ചത്ത് വരുന്നു. ലോ അക്കാദമി ഭരണസമിതിയില്‍നിന്ന് ഒമ്പത് ഔദ്യോഗിക അംഗങ്ങളെയും സര്‍ക്കാരറിയാതെ ഡയറക്ടര്‍ നാരായണന്‍നായര്‍ പുറത്താക്കി. കൂടാതെ, ലോ അക്കാദമി സൊസൈറ്റിയില്‍നിന്ന് മന്ത്രിമാരെയും ഗവ. സെക്രട്ടറിമാരെയും ആസൂത്രിത നീക്കത്തിലൂടെ ഒഴിവാക്കി. 2014-ല്‍ അക്കാദമിയുടെ നിയമാവലി ഭേദഗതി ചെയ്തതായി രേഖയുണ്ടാക്കിയാണ് സര്‍ക്കാര്‍ പ്രതിനിധികളെ പുറത്താക്കിയത്.
1966-ലാണ് സൊസൈറ്റി രൂപവത്കരിക്കുന്നത്. അന്നത്തെ നിയമാവലിപ്രകാരം 51 അംഗ ഭരണസമിതിയാണ് അക്കാദമിക്കുള്ളത്. 2014-ല്‍ അക്കാദമിയുടെ നിയമാവലി ഭേദഗതി ചെയ്തതായി രേഖയുണ്ടാക്കിയാണ് സര്‍ക്കാര്‍ പ്രതിനിധികളെ പുറത്താക്കിയത്. ഇതിനായി 51 അംഗ സമിതി 21 ആയി കുറച്ചു സംസ്ഥാനത്തെ നിയമ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍, കേരള സര്‍വകലാശാലയിലെ നിയമവകുപ്പ് ഡീന്‍, ഗവേഷണ വിഭാഗം മേധാവി, നിയമവകുപ്പ് മേധാവി എന്നിവരാണ് ഒഴിവാക്കപ്പെട്ടവരിലെ പ്രമുഖര്‍.
ഗവര്‍ണറും മുഖ്യമന്ത്രിയും രക്ഷാധികാരികളും മന്ത്രിമാരും സര്‍ക്കാര്‍ സെക്രട്ടറിമാരും ഭരണസമിതിയില്‍ ഉള്‍പ്പെടുന്നതുമായ സൊസൈറ്റിക്കാണ് 12 ഏക്കറോളം ഭൂമി കോളേജ് സ്ഥാപിക്കാനായി സര്‍ക്കാര്‍ നല്‍കിയത്.
Post Your Comments