മുംബൈ: ഐഎസിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌തെന്നാരോപിച്ച് ഇന്ത്യന്‍ ടെക്കികള്‍ക്ക് വധഭീഷണിയെത്തി. 150 ഓളം പേര്‍ക്കാണ് ഭീഷണി എത്തിയത്. ഏതുനിമിഷവും വധിക്കപ്പെടാം എന്ന ഭീഷണിയാണ് ലഭിച്ചത്.
ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ, മുംബൈയില്‍ അറസ്റ്റ് ചെയ്തയാളില്‍ നിന്നും കണ്ടെടുത്ത ലാപ്‌ടോപില്‍ നിന്നാണ് വധിക്കപ്പെടേണ്ടവരുടെ പട്ടിക കണ്ടെത്തിയത്. 70 ഓളം പേര്‍ മുംബൈ നഗരത്തില്‍ ജോലി ചെയ്യുന്നവരാണ്.
പേര്, ജോലി ചെയ്യുന്ന സ്ഥാപനം, ഇ മെയില്‍ വിലാസം തുടങ്ങിയ വിശദാംശങ്ങളും ലാപടോപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എന്‍.ഐ.എ വിശദമായ അന്വേഷണം ആരംഭിച്ചു
Post Your Comments