മുംബൈ: വിമാനത്തില്‍ കയറുന്ന യാത്രക്കാരില്‍ പലരും നിര്‍ദേശങ്ങള്‍ പാലിക്കാറില്ല. ജീവനക്കാരാകട്ടെ യാത്രക്കാരുടെ സുരക്ഷയും അധികം ഗൗനിക്കാറില്ല. ഒരാളുടെ സുരക്ഷാവീഴ്ച മൂലം പലരുടെയും ജീവന് തന്നെ ആപത്തുണ്ടാകാറുണ്ട്. പല അപകടങ്ങള്‍ നടന്നിട്ടും യാത്രക്കാരും ജീവനക്കാരും ഇനിയും പഠിച്ചിട്ടില്ലേ എന്നു ചോദിക്കേണ്ടി വരുന്നു.
തലനാരിഴയ്ക്കാണ് ഇന്‍ഡിഗോ വിമാനം വന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. വിമാനം പറന്നുയരുന്നതിനു തൊട്ടുമുന്‍പ് യാത്രക്കാരന്‍ എര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. മുംബൈ-ഛണ്ഡീഗഡ് ഇന്‍ഡിഗോ വിമാനത്തിലാണ് ഇങ്ങനെ സംഭവിച്ചത്.
സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വിമാനം വൈകി. പരിക്കേറ്റയാള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. വാതില്‍ തുറന്ന യാത്രക്കാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments