ബ്രസീലിയ: ഭര്‍ത്താവിന്റെ അവിഹിത ബന്ധം നേരില്‍ കാണേണ്ടിവന്ന ഭാര്യ എട്ടിന്റെ പണി കൊടുത്തു. ഭര്‍ത്താവിനൊപ്പം കിടപ്പറയില്‍ കണ്ട യുവതിയെ നഗ്നമായി നടത്തിക്കുന്ന വീഡിയോ വൈറലായി. ബ്രസീലിലെ കുബാറ്റാവോയിലാണ് സംഭവം.
20 കാരിയെയാണ് പൂര്‍ണ്ണ നഗ്നതയോടെ തെരുവിലൂടെ നടത്തിച്ചത്. സുഹൃത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ഭര്‍ത്താവിനേയും യുവതിയേയും മധ്യവയസ്‌കയായ ഭാര്യ പിടികൂടിയത്. ഭര്‍ത്താവ് നോക്കി നില്‍ക്കെ തന്നെ അവര്‍ യുവതിയുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞു. കത്രിക ഉപയോഗിച്ച് അവരുടെ മുടി മുറിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ കൈ പിന്നിലേക്ക് കെട്ടി തെരുവിലേക്ക് കൊണ്ടുപോയി.
ഭര്‍ത്താവിന്റെ അവിഹിത ബന്ധം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും ഭാര്യയാണ്. ഒടുവില്‍ ഭര്‍ത്താവെത്തിയാണ് ഇരുപതുകാരിക്ക് വസ്ത്രങ്ങള്‍ നല്‍കി അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
Post Your Comments