KeralaNews

വില്ലേജ് ഓഫീസർ ജോലി പോയപ്പോൾ മോഷണം തൊഴിലാക്കി പക്ഷേ

ജോലി പോയപ്പോൾ മോഷണം തൊഴിലാക്കിയ മുന്‍ വില്ലേജ് ഓഫീസർ പോലീസ് പിടിയിലായി. കുറിപ്പുഴ വില്ലേജ് ഭാഗത്തെ പാലോട് പച്ചയിൽ രേവതിയിൽ എം.പി രാജേഷാണ്(40) മോഷണം ഉൾപ്പടെയുള്ള കേസ്സുകളില്‍ പോലീസിന്റെ പിടിയിലായത്. വർക്കല സ്വദേശിയെ ആക്രമിച്ച് സ്കൂട്ടറും,പണവും,മൊബൈലും തട്ടിയെടുത്ത കേസിലാണ് ഇയാൾ വര്‍ക്കല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിലായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. പാലോട്,വിതുര,കഴക്കൂട്ടം തുടങ്ങിയ അനവധി സ്റ്റേഷനുകളിൽ കേസ്സും,വാറന്റും ഇയാൾക്കെതിരെ നിലവിലുണ്ട്. പ്രതിയായ രാജേഷ് വര്‍ഷങ്ങൾക്ക് മുൻപ് കുട്ടനാടും,വാമനപുരം ബ്ലോക്കിലും വില്ലേജ് ഓഫീസ്സറായി ജോലി നോക്കിയിട്ടുണ്ട്.2004ൽ വാമനപുരത്ത് ജോലി നോക്കവെയ്യായിരുന്നു സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഇയാൾ സസ്‌പെൻഷനിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button