ഭക്ഷണം കഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് പാകം ചെയ്യുന്നതും. ഭക്ഷണം പാകം ചെയ്യുന്നത് ശരിയല്ലെങ്കില്‍ വിഷം ആയിരിക്കും നിങ്ങളുടെ ശരീരത്തിലെത്തുകയെന്നാണ് പഠനം വ്യക്തമാക്കുന്നത്. നിങ്ങള്‍ ചോറ് എങ്ങനെയാണ് വയ്ക്കുന്നത്?
വെള്ളം തിളപ്പിച്ച് അരിയിട്ട് വേവിയ്ക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും ഇത് വഴി അരിയിലുള്ള രാസവസ്തുക്കള്‍ നേരിട്ട് ശരീരത്തില്‍ എത്തുന്നുവെന്നുമാണ് കണ്ടെത്തല്‍. കീടനാശിനികള്‍, വളങ്ങള്‍ എന്നിവ വഴി അരിയിലെത്തുന്ന ആഴ്സനിക് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചോറില്‍ത്തന്നെ നിലനില്‍ക്കുന്നുവെന്നും ഗുരുതര രോഗങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നുമാണ് കണ്ടെത്തല്‍. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അരി കഴുകി തിളച്ച വെള്ളത്തിലിട്ട് വേവിയ്ക്കുന്നതിന് പകരം തലേ ദിവസം വെള്ളത്തിലിട്ട് കുതിര്‍ത്തുവച്ച ശേഷം വേവിയ്ക്കുകയാണ് വേണ്ടതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വ്വകലാശാലയിലെ ബയോളജിക്കല്‍ പ്രൊഫസര്‍ ആന്‍ഡി മെഹറാഗിനാണ് പഠനം നടത്തിയത്. കുതിര്‍ത്ത് വയ്ക്കാതെ വേവിയ്ക്കുന്ന അരി വെന്ത് ചോറായാലും അരിയില്‍ അടങ്ങിയിട്ടുള്ള ആഴ്സനികിന്റെ അംശം കുറയുന്നില്ല. വെള്ളത്തില്‍ കുതിര്‍ത്തുവച്ച അരി വേവിയ്ക്കുമ്പോള്‍ ആഴ്സനിക് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ സാന്നിധ്യം 80 ശതമാനം കുറയുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
Post Your Comments