യോഗ പരിശീലനത്തിനെത്തിയ ബലാത്സംഗം ചെയ്ത യോഗാ ഗുരു അറസ്റ്റില്‍. താന്ത്രിക് മസാജിനിടെ യുവതിയെ പീഡിപ്പിച്ച മുപ്പത്തിയെട്ടുകാരനായ പ്രതീക് കുമാര്‍ ആണ് അറസ്റ്റിലായത്. അമേരിക്കന്‍ യുവതിയാണ് പീഡനത്തിനിരയായത്. വടക്കന്‍ ഗോവയിലെ പേര്ണം തീരത്തുള്ള യോഗാ സെന്ററിലാണ് സംഭവം. വെബ്സൈറ്റില്‍ പരസ്യം കണ്ട യുവതി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയാണ് ഇവിടെ യോഗ പരിശീലനത്തിനെത്തിയത്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഏഴുയുവതികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന് ഗോവന്‍ പൊലീസ് പ്രതീക് കുമാറിനെ അറസ്റ്റ് ചെയ്തു.
Post Your Comments