ചെന്നൈ: തമിഴ്‌നാട്ടില്‍ ശശികലയും പനീർസെൽവവും തമ്മിലുള്ള രാഷ്ട്രീയ ബലാബലം ശക്തമായതോടെ ഇരു ചേരിയിലും എം എൽ എ മാരെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങൾ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എം.എല്‍.എ.മാരെ ചാക്കിട്ടുപിടിക്കാന്‍ വമ്പന്‍നീക്കങ്ങള്‍ നടക്കുമെന്ന് ഉറപ്പായി.പണം പുല്ലുപോലെ വാരിയെറിയന്ന തമിഴ് രാഷ്ട്രീയക്കളരിയില്‍ ഭരണം പിടിച്ചെടുക്കുന്നതിനായി എം.എല്‍.എ.മാര്‍ക്ക് ലക്ഷങ്ങളും പദവികളും വാഗ്ദാനം ചെയ്യാനാണ് സാധ്യത..
എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികലയെ പിന്തുണയ്ക്കുന്ന 130 എം.എല്‍.എ.മാര്‍ ഉണ്ടെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. മുഖ്യമന്ത്രിപദവിയില്‍ കണ്ണുംനട്ടിരിക്കുന്ന ശശികലയ്ക്ക് ഇവര്‍ കൂറുമാറുന്നത് തടയേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ വേണ്ടതെല്ലാം നല്‍കാന്‍ നേതൃത്വം തയ്യാറാകുമെന്നാണ് സൂചന.
Post Your Comments