വാഷിംഗ്‌ടൺ: യു.എസിൽ നിയമാനുസൃത കുടിയേറ്റത്തിന് നിയന്ത്രണം കൊണ്ടുവരുന്നു. യു.എസിൽ നിയമാനുസൃത കുടിയേറ്റ നിരക്ക് കുറയ്ക്കാൻ നിയമം കൊണ്ട് വരുന്നു. കുടിയേറ്റം പത്തുവർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കാൻ നിയമനിർമ്മാണം നടത്തണമെന്നാണ് പുതിയ നിർദേശം. യു.എസ് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയാണ് ഇത് മൂലം ഉണ്ടായത്.
റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടനും ഡെമോക്രാറ്റ് ഡേവിഡ് പെർഡ്യുവും ചേർന്നാണ് സെനറ്റിൽ ഇത് അവതരിപ്പിച്ചത്. ഈ നിയമനിർദേശത്തിനു ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നാണ് സൂചന. നിലവിൽ 10 ലക്ഷം ഗ്രീൻകാർഡുകളും സ്ഥിരതാമസം സർട്ടിഫിക്കറ്റുകളുമാണ് ഓരോ വർഷവും യു.എസ് അനുവദിക്കുന്നത്. ഇത് അഞ്ചു ലക്ഷമായി കുറയ്ക്കാനാണ് നിർദേശം.
Post Your Comments