പല താരങ്ങളുടെയും ജീവിതം പ്രതീക്ഷിക്കാത്തതിനുമപ്പുറമായിരിക്കും. ഇവിടെ തെരുവോരത്ത് പഴക്കച്ചവടം നടത്തുന്ന യുവതിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ബുലി എന്ന യുവതി രണ്ടു പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ വിശപ്പടക്കാനും ഭര്‍ത്താവിനെ സഹായിക്കാനും ചെയ്യുന്ന ജോലികള്‍ ദയനീയമാണ്.
ഒരു ദേശീയതാരമാണ് ഈ തെരുവോരത്തെ പഴക്കവടക്കാരി. വംശീയകലാപം നടക്കുന്ന ഒരു നാട്ടില്‍ നിന്നും സ്വയരക്ഷയ്ക്കായി പഠിച്ച ഒരു ആയോധനകലകൊണ്ട് സ്വപ്നനേട്ടം കൈവരിച്ച ഒരു പെണ്‍കുട്ടി. അസമിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ഈ പെണ്‍കുട്ടി ജനിച്ചത്. രാജസ്ഥാനില്‍ നടന്ന ദേശീയ സബ്ജൂനിയര്‍ അമ്പെയ്ത്ത് മത്സരങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണമെഡലുകളും വെള്ളിമെഡലുകളും സ്വന്തമാക്കിയ താരമാണിത്.
ജാര്‍ഖണ്ഡില്‍ നടന്ന സീനിയര്‍ ലെവല്‍ അമ്പെയ്ത്ത് മത്സരത്തില്‍ വിജയം കൈപ്പിടിയില്‍ ഒതുക്കിയതോടെയാണ് ബുലി രാജ്യശ്രദ്ധ നേടിയത്. പക്ഷെ പിന്നീട് അവളുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരു കായികതാരത്തിന്റെയും ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തങ്ങളായിരുന്നു. പണത്തിന്റെ കുറവുമൂലം നിലവാരമുള്ള അമ്പും വില്ലും വാങ്ങാന്‍ അവള്‍ക്കായില്ല.
പരിശീലകന്റെ അഭാവവും അവളുടെ പ്രകടനത്തെ മോശമായി ബാധിച്ചു. കാഴ്ചവെയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആരോരുമറിയാതെ അവള്‍ കായികവേദിവിട്ടു.
Post Your Comments