ന്യൂഡല്‍ഹി: തീവ്രവാദി’ എന്ന പദം തെറ്റാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. ആ പദം തെറ്റാണെന്നും തീവ്രവാദത്തെ ഇസ്ലാമുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും ദലൈ ലാമ പറഞ്ഞു .വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലാമ. ഇന്ത്യ ചൈന ബന്ധം അവസാനിപ്പിക്കുന്നതിനെതിരേയും അദ്ദേഹം ശബ്ദമുയര്‍ത്തി. ചൈനീസ് സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ അസഹിഷ്ണുത കൂടിവരുന്നുണ്ടോ എന്ന ചോദ്യത്തിന് ചില രാഷ്ട്രീയ നേതാക്കളും വ്യക്തികളും രാജ്യത്തെ മൊത്തം ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നായിരുന്നു ലാമ നല്‍കിയ മറുപടി. പ്രദേശത്തെ ഏറ്റവും സുസ്ഥിരമായ രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments