USAInternational

കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കുന്ന ചിത്രങ്ങളുടെ വിൽപ്പന : വെബ്‌സൈറ്റ് ഉടമയ്ക്ക് 20 വര്‍ഷം തടവ്

കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കുന്ന ചിത്രങ്ങളുടെ വിൽപ്പന നടത്തിയ വെബ്‌സൈറ്റ് ഉടമയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഡാര്‍ക്ക് വെബിലെ പ്ലേപെന്‍ എന്ന വെബ്‌സൈറ്റിന്റെ ഉടമസ്ഥനും അമേരിക്കകാരനുമായ ഡേവിഡ് ലയന്‍ ബ്രൗണിങ്ങിനെയാണ് 20 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷ കഴിഞ്ഞാലും ഇയാള്‍ ആജീവനാന്ത നിരീക്ഷണത്തിലായിരിക്കുമെന്ന് യുഎസ് നിയമ വകുപ്പ് അറിയിച്ചു. പ്ലേപെന്‍ വെബ്‌സൈറ്റുമായി ബന്ധമുള്ള മറ്റൊരാളെയും കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത് ഇതേ ശിക്ഷ വിധിച്ചിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്ന ആയിരക്കണക്കിനു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന വെബ്സൈറ്റ് ഒന്നരലക്ഷത്തോളം ആളുകളാണ് ഉപയോഗിച്ചിരുന്നത്.

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഏറെ നാള്‍ പണിപ്പെട്ടാണ് 2015-ല്‍ സൈറ്റ് പൂട്ടിയത്. പൂട്ടുന്നതിന് മുമ്പ് രണ്ടു മാസത്തോളം എഫ്ബിഐ തന്നെ സൈറ്റ് നടത്തി ഉപയോക്താക്കളെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങളും ശേഖരിച്ചിരുന്നു. ഏതാണ്ട് അമ്പതിലേറെ ആളുകളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും പീഡനത്തിന് ഇരയായിരുന്ന 55 കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button