NewsGulf

സൗദിയില്‍ അഴിമതി തടയാനായി പുതിയ നിയമം

റിയാദ്: സൗദിയില്‍ അഴിമതി തടയാന്‍ പുതിയ നിയമം വരുന്നു. അഴിമതി തടയുന്നതിന്റെ ഉത്തരവാദിത്തം അതാത് വകുപ്പുകളുടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിക്ഷിപ്തമാക്കുന്ന നിയമത്തെ കുറിച്ച്‌ ശൂറാ കൗണ്‍സില്‍ അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. പൊതു മുതല്‍ സംരക്ഷിക്കുന്നതിന്‍റെയും ഉത്തരവാദിത്തവും ഇവർക്കു തന്നെയായിരിക്കും.

മന്ത്രിമാരെ കൂടാതെ ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, മുനിസിപ്പല്‍ ഗവര്‍ണര്‍മാര്‍, ബലദിയ്യ മേധാവികള്‍, അമ്പാസഡര്‍മാര്‍, സൈനിക മേധാവികള്‍,പോലീസ്, തുടങ്ങിയവരെയും ഇതിൽ ഉൾപ്പെടുത്താൻ ശൂറാ കൗൺസിൽ ചർച്ച ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button