ലോ അക്കാദമിയുടെ ഉപയോഗിക്കാത്ത ഭൂമി സർക്കാർ ഏറ്റടുക്കണമെന്ന് ആവശ്യപെട്ട് കൊണ്ടുളള റവന്യു സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്ത്. സർക്കാർ ഭൂമിയിൽ ഇരിക്കുന്ന പ്രധാന ഗേറ്റ് പൊളിക്കണം എന്നും. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന ഹോട്ടലും, ബാങ്കും ഏറ്റടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
നടപടിക്ക് മുൻപ് നിയമ വകുപ്പുമായി ആലോചിക്കണം. ഗവർണ്ണർ രക്ഷാധികാരിയായ ട്രസ്റ്റ് സ്വകാര്യ ട്രസ്റ്റ് ആയി മാറിയത് എങ്ങനെ എന്ന്‍ രജിസ്‌ട്രേഷൻ വകുപ്പ് അന്വേഷിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു
Post Your Comments