![](/wp-content/uploads/2017/02/PTG44-Mohammed-Shafi.jpg)
ഡോക്ടറെന്ന വ്യാജേന വിവാഹ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. രണ്ടര ലക്ഷം രൂപ നഷ്ടമായത്തിന്റെ പേരില്‍ കുലശേഖരപതി സ്വദേശിനി നല്കിയ പരാതിയിലാണ് മലപ്പുറം പാലോത്ത് പൂവത്തിങ്കല്‍ ഇരുമ്പടശേരില്‍ മുഹമ്മദ് ഷാഫി പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. ഡോ. സതീഷ് രാഘവൻ എന്ന പേരിൽ ഡോക്ടർ ചമഞ്ഞ ഇയാൾ മുപ്പതോളം സ്ത്രീകളിൽ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
നാലുമാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഷാഫിയെ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്, സി.ഐ. എ.എസ്. സുരേഷ്കുമാര്‍, എസ്.ഐ. പുഷ്പകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിടിയിലാകുമ്പോള്‍ കൈവശം മൂന്നര ലക്ഷം ലക്ഷം രൂപ, 1006 ദിര്‍ഹം, ആപ്പിളിന്‍േറതടക്കം നാലു മൊബൈല്‍ ഫോണുകള്‍, വിവിധ കമ്പനിയുടെ 17 സിം കാര്‍ഡുകള്‍, ക്യാമറ, വിവിധ ആശുപത്രികളുടെ ഓഫറിങ് ലെറ്ററുകള്‍, സീലുകള്‍, വിലകൂടിയ രണ്ടു വാച്ച്, സുഗന്ധദ്രവ്യങ്ങള്‍, വിലയേറിയ തുണിത്തരങ്ങള്‍, രണ്ടു പവന് സ്വര്‍ണാഭരണം എന്നിവയുണ്ടായിരുന്നു.
Post Your Comments