NewsIndia

ജയലളിതയുടെ മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ?

ചെന്നൈ: ഒ.പനീര്‍സെല്‍വം വിമതസ്വരം ഉയര്‍ത്തിയതോടെ കലങ്ങിമറിഞ്ഞ തമിഴ്‌നാട് രാഷ്ട്രീയം പുതിയ ഗതിയിലേക്ക്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തുമെന്നാണ് പനീര്‍സെല്‍വം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ തന്റെ രാജി പിന്‍വലിക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ ശശികലയെ വെല്ലുവിളിച്ച പനീര്‍സെല്‍വം എം.എല്‍.എമാരുടെ പിന്തുണ തനിക്കാണെന്നും വ്യക്തമാക്കി. ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. അതേസമയം താന്‍ മുഖ്യമന്ത്രിയായാല്‍ ജയലളിതയുടെ മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും പനീര്‍സെല്‍വം പ്രതികരിച്ചു. അമ്മയുടെ വഴി പിന്തുടര്‍ന്നായിരിക്കും ഭരണം. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും പനീര്‍സെല്‍വം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button