Kerala

കണ്ണീരും പെരുവഴിയും ബാക്കിവെച്ച ഒരു നഷ്ടപരിഹാരത്തിന്റെ കഥ

സ്വന്തം മകന്‍ ഒരു വിവാഹം ചെയ്തതോടെ ഒരു കുടുംബം പെരുവഴിയിലായ കഥ കേട്ടാല്‍ നെഞ്ച് നുറുങ്ങിപോകും. മരുമകള്‍ വിവാഹമോചനം നേടി പോയതോടെ ആ കുടുംബം തകരുകയായിരുന്നു. മരുമകള്‍ക്ക് നഷ്ടപരിഹാരം കൊടുത്ത് പെരുവഴിയിലായ ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്.

നഷ്ടപരിഹാരം നല്‍കാന്‍ വീട് ജപ്തിചെയ്തതോടെ കൊച്ചിയില്‍ വിധവയും പെണ്‍മക്കളും പെരുവഴിയിലായി. വീട് ലേലം ചെയ്തു കിട്ടിയ നഷ്ടപരിഹാരം കഴിഞ്ഞുള്ള തുക ആരൊക്കെയോ ചേര്‍ന്ന് തട്ടിയെടുത്തെന്നും കമ്മട്ടിപ്പാടത്തെ ദളിത് കുടുംബം ആരോപിക്കുന്നു. അമ്മണിയമ്മയുടെ കഥ ദയനീയം തന്നെ. വീട്ടുവേല ചെയ്താണ് അന്നത്തെ കഞ്ഞി കുടിച്ചു പോകുന്നത്.

എത്രവൈകിയാലും എന്നും ജോലി കഴിഞ്ഞ് കമ്മട്ടിപ്പാടത്തെ ഈ വീട്ടിലെത്തും. നാലുപതിറ്റാണ്ടോളം സകുടുംബം സന്തോഷത്തോടെ കഴിഞ്ഞ ഈ വീട് കൈവിട്ടുപോയെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് ഇപ്പോഴുമാകുന്നില്ല. മൂത്തമകന്റെ വിവാഹമോചനക്കേസിലാണ് വീടും നാലുസെന്റ് സ്ഥലവും ജപ്തിചെയ്തത്. ഒന്നരലക്ഷം രൂപയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ജപ്തി ചെയ്ത വീട് ലേലം ചെയ്ത് വിറ്റപ്പോള്‍ അഞ്ചുലക്ഷം രൂപ കിട്ടി. പക്ഷേ ബാക്കി മൂന്നരലക്ഷം രൂപ ആരുകൊണ്ടുപോയെന്ന് ഇവര്‍ക്ക് അറിയില്ല.

സംഭവത്തിനുശേഷം മൂത്തമകന്‍ ഇവരെ ഒറ്റക്കാക്കി നാട് വിട്ടു. പെയിന്റിങ്ങ് ജോലിക്ക് പോകുന്ന ഇളയമകനാണ് ഈ കുടുംബത്തിന്റെ ഏക ആണ്‍തുണ. പറ്റിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഇവര്‍ സഹായം പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button